: മദ്യപിച്ച് വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ

: മദ്യപിച്ച് വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ

കിളിമാനൂർ: മദ്യപിച്ച് വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 34 കാരനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ ചെങ്കോട്ടുകോണം ചരുവിള വീട്ടിൽ സുനിൽ (34) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19 നാണ് സംഭവം നടന്നത് .

പൊലീസ് പറയുന്നത്: സ്ഥിരം മദ്യപാനിയായ സുനിൽ വീട്ടിലെത്തി ഭാര്യയെയും മക്കളെയും മർദ്ദിക്കുക പതിവാണ്. രാത്രിയിൽ ഇവരെ വീട്ടിൽ നിന്നും ഇറക്കി വിടുന്നതും പതിവായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സംഭവദിവസം അർധരാത്രി 1 മണിയോടെ മദ്യലഹരിയിലെത്തിയ സുനിൽ, പതിവ് പോലെ ഭാര്യയെയും കുട്ടികളെയും ഇറക്കിവിടാൻ ശ്രമിച്ചു. ഇവർ ഇതിന് തയ്യാറാകാത്തതോടെ കുട്ടികളുടെ പുസ്തകങ്ങളും നോട്ട് ബുക്കുകളും വസ്ത്രങ്ങളു മടക്കം വാരിയിട്ട് കത്തിച്ചു. തുടർന്ന് വീടി ന് തീയിട്ടു.

അമ്മയും മക്കളും തീ പടർന്നതോടെ പുറത്തേക്കോടി രക്ഷപ്പെട്ടു. വീട് പൂർണമായും കത്തിനശിച്ചു. തുടർന്ന് ഒളുവിൽ പോയ പ്രതിയെ പള്ളിക്കൽ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

സി.ഐ പി.ശ്രീജിത്ത്, എസ്.ഐ എം.സഹിൽ, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ ജോസഫ് എബ്രഹാം, സി.പി.ഒ ബിനു എന്നിവരുടെ നേതൃത്വ ത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!