സൗദിക്കു പുറത്തു കഴിയുന്നവരുടെ റീ-എൻട്രി വീസകൾ ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ സാധിക്കില്ല

സൗദിക്കു പുറത്തു കഴിയുന്നവരുടെ റീ-എൻട്രി വീസകൾ ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ സാധിക്കില്ല

സൗദിക്കു പുറത്തു കഴിയുന്നവരുടെ റീ-എൻട്രി വീസകൾ ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ സാധിക്കില്ല.വിദേശങ്ങളിൽ കഴിയുന്നവരുടെ റീ-എൻട്രി വിസകൾ ഓൺലൈൻ വഴി ദീർഘിപ്പിക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ജവാസാത്ത്  വ്യക്തമാക്കി. സിംഗിൾ എക്സിറ്റ് റീ എൻട്രി വീസയാണെകിൽ 100 റിയാലും മൾട്ടിപ്പിൾ  വീസ ആണെങ്കിൽ 200 റിയാലും അടച്ചാണ് എക്സിറ്റ് റീ എൻട്രി വീസകൾ പുതുക്കേണ്ടത്.

ഫീസ് അടച്ച ശേഷം അബ്ശിർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് തൊഴിലാളികൾ എന്ന ഐക്കൺ തിരഞ്ഞെടുത്ത് സർവീസ്, വീസാ സേവന ഐക്കണുകൾ വഴി റീ-എൻട്രി ദീർഘിപ്പിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളിയെ തിരഞ്ഞെടുക്കണം. ഓൺലൈൻ വഴി റീ-എൻട്രി ദീർഘിപ്പിക്കാൻ ഗുണഭോക്താവ് വിദേശത്തായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

Leave A Reply
error: Content is protected !!