നിയന്ത്രണം വിട്ട ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു

നിയന്ത്രണം വിട്ട ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു

നിയന്ത്രണം വിട്ട ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.കണ്ണപുരം ചൈനാക്ലേ റോഡ് മണികണ്ഠൻ ടാക്കീസിന് സമീപം ആണ് അപകടമുണ്ടായത് . കോഴിക്കോട് കണ്ണങ്കര സ്വദേശിയായ പി.സന്ദീപ് (29)ആണ് പരിക്ക് പറ്റിയത്.

കണ്ണൂർ ഭാഗത്തേക്ക്‌ ചെങ്കൽ കയറ്റിപോകുകയായിരുന്ന ലോറിയിൽ പഴയങ്ങാടി ഭാഗത്തേക്ക്‌ വരുകയാരുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെന്നി മാറിയ ലോറി സമിപം നിർത്തിയിട്ടിരുന്ന ഓട്ടോയിലും ഇടിച്ചു.

നാട്ടുകാരാണ് പരിക്കേറ്റ സന്ദീപിനെ ​ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി കണ്ണപുരം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു .

Leave A Reply
error: Content is protected !!