പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹ ബന്ധം വേർപിരിയുന്നു എന്നത് വ്യാജവാർത്ത

പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹ ബന്ധം വേർപിരിയുന്നു എന്നത് വ്യാജവാർത്ത

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹ ബന്ധം വേര്‍പ്പെടുത്തുകഎന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നു പ്രിയങ്കയുടെ അമ്മ മധു ചോപ്ര വ്യക്തമാക്കി.

പ്രിയങ്ക ചോപ്ര തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നു നിക് ജോനാസിന്റെ പേര് എടുത്തുമാറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാജപ്രചരണങ്ങള്‍ ഉയരാൻ തുടങ്ങിയത് . ഇപ്പോഴിതാ നെറ്റ്ഫ്ളിക്ക്സിലൂടെ പുതിയ കോമഡി പരമ്പരയ്ക്ക് തുടക്കമിടുകയാണ് താരങ്ങള്‍.

‘ദ് ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റ്’ എന്നാണ് പുതിയ പരമ്പരയ്ക്കു പേരിട്ടിരിക്കുന്നത്. ജോനാസ് ഫാമിലി റോസ്റ്റില്‍ ഭാഗമാകുവാന്‍ ജോനാസിന്റെ സഹോദരങ്ങളായ നിക്കും ജോയും കെവിനും അവരുടെ കുടുംബവും എത്തുന്നണ്ട്. ദീപാവലി ആഘോഷങ്ങളില്‍ ഇരുവരും എടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Leave A Reply
error: Content is protected !!