വ്യാപാരിയെ തലയ്ക്കടിച്ച്‌ പരിക്കേൽപ്പിച്ച പ്രതികൾ : പിടിയിൽ

വ്യാപാരിയെ തലയ്ക്കടിച്ച്‌ പരിക്കേൽപ്പിച്ച പ്രതികൾ : പിടിയിൽ

കടുത്തുരുത്തി : കോതനല്ലൂർ ചാമക്കാലായിൽ കഞ്ചാവിന്റെ ലഹരിയിൽ അഴിഞ്ഞാടുകയും വ്യാപാരിയെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ അഞ്ച് പ്രതികൾ കൂടി പോലീസിന്റെ പിടിയിലായി. അതിരമ്പുഴ കോട്ടമുറി ചെറിയപള്ളിക്കുന്നേൽ ബിബിൻ ബാബു (25), അതിരമ്പുഴ കോട്ടമുറി കൊച്ചുപുര ആൽബിൻ കെ.ബോബൻ (22), കാണക്കാരി ചാത്തമല മങ്കുഴിക്കൽ രഞ്ജിത്‌മോൻ രാജു (25), നാൽപ്പാത്തിമല കരോട്ടുകാലാങ്കൽ വിഷ്ണുപ്രസാദ് (21), കാണക്കാരി തുമ്പക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രൻ (24) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാൽപ്പാത്തിമല, കല്ലറ, കുടമാളൂർ എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. സംഭവം നടന്ന് ഏതാനും സമയത്തിനുള്ളിൽ ചാമക്കാല കോളനിക്കു സമീപം താമസിക്കുന്ന തടത്തിൽ അഭിജിത്തിനെ (23) നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളനുസരിച്ചാണ് മറ്റുപ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോഴാണ് കടയുടമ അന്നടിക്കൽ പ്രതീഷ് ജോസിനെ (40) മർദിച്ചത്.

Leave A Reply
error: Content is protected !!