സ്‌കൂള്‍ സ്റ്റേഡിയം നവീകരിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും

സ്‌കൂള്‍ സ്റ്റേഡിയം നവീകരിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും

മലപ്പുറം: തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയ നവീകരിക്കുന്നു. 2.2 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരണം.

നവംബര്‍ 27ന് വൈകീട്ട് അഞ്ചിന് സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷനാകും.

തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സെവന്‍സ് ഫുട്‌ബോള്‍, അത്‌ലറ്റിക് മീറ്റ് തുടങ്ങിയ കായിക മത്സരങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കിയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ച 2.2 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നവീകരിക്കുന്നത്.

ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ച് ഒരുക്കങ്ങള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!