യുഎഇയുടെ ദേശീയ ദിനം ഇനി രാജ്യാന്തര ഭാവിദിനമായി ആഘോഷിക്കും

യുഎഇയുടെ ദേശീയ ദിനം ഇനി രാജ്യാന്തര ഭാവിദിനമായി ആഘോഷിക്കും

യുഎഇയുടെ ദേശീയ ദിനം ഇനി രാജ്യാന്തര ഭാവിദിനമായി ആഘോഷിക്കും.എല്ലാ വർഷവും ഈ തീയതിയിൽ ലോക ഭാവി ദിനമായി ആഘോഷിക്കുന്നതിന് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) അംഗീകാരം നൽകി.‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ യുനെസ്‌കോയുടെ അംഗീകാരം പ്രഖ്യാപിച്ചു.

ഭാവിയെ ഉൾക്കൊള്ളാനും വരും തലമുറയ്ക്ക് സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ദീർഘവീക്ഷണം, സന്നദ്ധത, നയരൂപീകരണം എന്നീ മേഖലകളിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും ലോക രാജ്യങ്ങൾക്കുള്ള ക്ഷണമാണിതെന്ന് യുനെസ്കോ അധികൃതർ പറഞ്ഞു.

Leave A Reply
error: Content is protected !!