നടുവൊടിക്കും നട്ടുബോൾട്ടിളക്കും

നടുവൊടിക്കും നട്ടുബോൾട്ടിളക്കും

മല്ലപ്പള്ളി : തകർന്ന് തരിപ്പണമായി കിടക്കുകയാണ് ഏഴുമറ്റൂരിലെ പ്രധാന പാത. വായനശാല കവല മുതൽ തുണ്ടീക്കടവ് വരെയുള്ള അഞ്ച് കിലോമീറ്റർ വഴിയാണ് യാത്രക്കാർക്ക് ദുരിതം മാത്രം നൽകുന്നത്.

ഇതിലെ ഓടുന്ന വണ്ടികളുടെ അവസാന ബോൾട്ട് വരെ ഇളകും. അതിലിരിക്കുന്നവരുടെ നടുവിന്റെ കാര്യം പരുങ്ങലിലുമാവും. വർഷം കുറെയായി ഇതേ സ്ഥിതിയിലായിട്ട്. പരാതികൾക്കും നിവേദനങ്ങൾക്കും ഫലമില്ലാതെ വന്നതോടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ് നാട്ടുകാർക്ക്.

Leave A Reply
error: Content is protected !!