കുറുമാലിലെ ഡെന്നിയുടെ മരണം;മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തി,കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

കുറുമാലിലെ ഡെന്നിയുടെ മരണം;മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തി,കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

വേലൂർ കുറുമാൽ മിച്ചഭൂമിയിൽ കുരിശിങ്കൽ ഡെന്നിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു.ഫോറൻസിക്ക് വിഭാഗം നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ മുഖത്തും കഴുത്തിലും മുറിവുകൾ കണ്ടെത്തി. വീടിൻ്റെ പുറകിൽ നിന്ന് രക്തംപുരണ്ട വടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നതിനാൽ പ്രാഥമിക പരിശോധനയിൽ ഒന്നും വ്യക്തമായിരുന്നില്ല.ഫോറൻസിക്കും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിലാണ് മൃതദേഹം ഡെന്നിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.അവിവാഹിതനായ ഡെന്നി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്.വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ അകത്ത് കയറി നോക്കിയത്. വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൃതദേഹം നിലത്താണ് കിടന്നിരുന്നത്.ഇൻസ്പെക്ടർ കെ.കെ ഭൂപേഷ്,എസ്.ഐ കെ.അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Leave A Reply
error: Content is protected !!