അട്ടിമറിക്കാൻ ഭൂമാഫിയ

അട്ടിമറിക്കാൻ ഭൂമാഫിയ

സീതത്തോട് : ഭൂരഹിതരും ഭവനരഹിതരുമായ ഗവി നിവാസികളുടെ ഭവന പുനരധിവാസ നടപടികൾ വിവാദത്തിലേക്ക്. വനമധ്യത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഗവി നിവാസികളെ സീതത്തോട് പഞ്ചായത്തിലെ ഇതരസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ നീക്കം അട്ടിമറിക്കാൻ ചിലർ നടത്തുന്ന ശ്രമമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. പഞ്ചായത്തിൽ വാസയോഗ്യമല്ലാത്ത ഭൂമി ഗവി നിവാസികൾക്ക് വീടുവെയ്ക്കാനായി വാങ്ങി നൽകി പുനരധിവാസ പദ്ധതിയുടെ മറവിൽ വൻതട്ടിപ്പിന് കളമൊരുക്കുകയാണെന്നാണ് ആക്ഷേപം.

വനമധ്യത്തിൽ തലചായ്ക്കാനിടമില്ലാതെ വർഷങ്ങളായി താമസിക്കുന്ന ഇരുനൂറിൽപ്പരം കുടുംബങ്ങൾക്കാണ് സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പുനരധിവാസം ഒരുക്കുന്നത്.ഗവിയിലെ കെ.എഫ്.ഡി.സി.ഏലത്തോട്ടത്തിൽ പണിയെടുക്കുന്നവരും വിരമിച്ചവരുമായ ആളുകളെയാണ് ഘട്ടംഘട്ടമായി പുനരധിവസിപ്പിക്കുന്നത്.ഗവിയിലെ ലയങ്ങളിൽ താമസിക്കുന്ന ഇവരിൽ ഭൂരിഭാഗത്തിനും സ്വന്തമായി ഭൂമിയോ മറ്റ് സൗകര്യങ്ങളോ ഇല്ല. വനമധ്യത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട് കഴിയുന്ന ഇവരുടെ ജീവിതം ഏറെ ദുരിതങ്ങൾ നിറഞ്ഞതാണ്.

Leave A Reply
error: Content is protected !!