പ്രൊ​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നി​യ​മ​നം മ​ര​വി​പ്പി​ച്ചു

പ്രൊ​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നി​യ​മ​നം മ​ര​വി​പ്പി​ച്ചു

കൊ​ച്ചി: പ്രൊ​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യുള്ള വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്റെ നി​യ​മ​നം മ​ര​വി​പ്പി​ച്ചു. നി​യ​മ​നം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് മ​ര​വി​പ്പി​ച്ച് അ​റി​യി​പ്പ് എ​ത്തി​യ​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

പ്ര​ഫ​ഷ​ണ​ലു​ക​ളെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച സം​ഘ​ട​ന​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷാണ് ശ​ശി ത​രൂ​ർ എം​പി. നി​ല​വി​ൽ ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ൻ.
നി​യ​മ​ന​ത്തി​നെ​തി​രെ ശശി തരൂരും പ​ര​സ്യ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​യ​മ​ന​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡും അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. മാ​ത്യു കു​ഴ​ൽ​നാ​ട​നാ​യി​രു​ന്നു പ്ര​ഫ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്.

Leave A Reply
error: Content is protected !!