സിൽവർ ലൈൻ : മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

സിൽവർ ലൈൻ : മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്

മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രിയപ്പെട്ട മുഖ്യമന്ത്രി,

കേരളമാകെ പ്രകൃതി ദുരന്തങ്ങളുടെ നിഴലിൽ നിൽക്കുമ്പോൾ സിൽവർലൈൻ എന്ന അങ്ങയുടെ സ്വപ്ന പദ്ധതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞ കാര്യം അറിയാമല്ലോ.പരിസ്ഥിതി ലോലമായ ഈ സംസ്ഥാനത്ത് ഭാവിയിൽ നടത്തപ്പെടുന്ന ഏതു വികസനവും സുസ്ഥിരവും പരിസ്ഥിതി സൗഹ്യദവുമായിരിക്കണം.  ഭാവിയെക്കുറിച്ച് കരുതലില്ലാത്ത നിലപാടും സുതാര്യമല്ലാത്ത സമീപനവും ഒരു    നാടിനെത്തന്നെ പൂർണ്ണമായും നാശത്തിലേക്ക് നയിക്കും. ഈ ഒരു ഭൂമികയിൽ നിന്നുകൊണ്ടാണ് സിൽവർലൈൻ പദ്ധതിയെ സമീ
പിക്കേണ്ടത്.

കേരളത്തിന്റെ വളർച്ചയും വികസനവും മുന്നോട്ടുള്ള പ്രയാണവും സ്വപ്നം കാണുന്നലക്ഷോപലക്ഷം ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും ഞാൻ പങ്കുവെക്കുകയാണ്. മണ്ണിനേയും മനുഷ്യനേയും ചേർത്തുപിടിച്ചുള്ള ഒരു സുസ്ഥിര വികസന നയമല്ലാതെഇനി ലോകത്തിന് സ്വീകരിക്കാൻ കഴിയില്ല.1972 ലെ സ്റ്റോക്ക്ഹോം ഒന്നാം ആഗോള പരിസ്ഥിതി സമ്മേളനത്തിൽ ഇന്ദിരാഗാന്ധി
നടത്തിയ പ്രസംഗം എത്രമാത്രം പ്രസക്തമാണ്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ എല്ലാ വിഷയങ്ങളെക്കുറിച്ചും അന്നവർ സമർപ്പിച്ചആശയങ്ങളാണ് പ്രധാന ചർച്ചയായി മാറിയത്.

സ്റ്റോക്ക്ഹോം മുതൽ ഗ്ലാഗോവരെയുള്ള ഉച്ചകോടികളിലെ സംവാദങ്ങളിൽ ഈ ആശയങ്ങൾ പ്രതിഫലിക്കുന്നുണ്ട്. സിൽവർലൈൻ സംബന്ധമായി സമഗ്രമായ പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക
പഠനങ്ങളോ സുതാര്യമായ ചർച്ചകളോ ഇതുവരെ നടത്തിയിട്ടില്ല. അപരിഹാര്യമായ ആഘാതങ്ങൾ ഏറ്റുവാങ്ങുന്നതിനു മുമ്പ്,വിവേകത്തോടെയും അവധാനതയോടെയും പദ്ധതിയെ വസ്തുനിഷ്ഠമായി വിലയിരുത്തണം, അല്ലെങ്കിൽ ചരിത്രം നമ്മെ കുറ്റക്കാരെന്നു വിധിക്കും.

ഇന്നുവരെയില്ലാത്ത മുതൽമുടക്കോടെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ധ്യതിപിടിച്ചു നടപ്പിലാക്കേണ്ടതല്ല. സമഗ്രമായ ചർച്ചകൾ വിവിധ വിതാനങ്ങളിൽ നടക്കണം. ശാസ്ത്രജ്ഞർ, വിധഗ്ദർ,രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രഗത്ഭർ തുടങ്ങിയവരുടെയെല്ലാം ഗഹനമായ അഭി
പ്രായങ്ങൾ ആരായണം. പൊതു സമൂഹത്തിന് ന്യായമായ സംശയങ്ങളും ആശങ്കകളുംഉണ്ട്. അവ ദൂരികരിക്കുകതന്നെ വേണം.

അതീവ ഗുരുതരമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതിരിക്കുമ്പോഴാണ്ഭ്രാന്തമായ ധ്യതിയോടെ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.വമ്പിച്ച പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന ഈ പദ്ധതി ഈ സംസ്ഥാനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കില്ലെ.കേരളത്തെ രണ്ടായി പിളർന്നുകൊണ്ടുപോകുന്ന 52945 കി.മി നീളമുള്ള ഈ പാത,140 കി.മി. നെൽപ്പാടങ്ങളെ താണ്ടിയാണ് കടന്നുപോകുന്നത്. എത്ര പുഴകൾ, ജലാശയങ്ങൾ, കായലുകൾ, നീർത്തടങ്ങൾ, കണ്ടൽക്കാടുകൾ എന്നിവ കടന്നാണ് 11 ജില്ലകളി
ലൂടെ ഈ പാത നിർമ്മിക്കപ്പെടുന്നത്.

പശ്ചിമ ഘട്ടത്തിൽ നിന്നു 41 നദികൾ ഉത്ഭവിച്ച് അറബിക്കടലിൽ സംഗമിക്കുകയാണ്. ഒരു ദിവസം കനത്ത മഴപെയ്താൽതന്നെ കേരളമാകെ, വെള്ളപ്പൊക്കവും തീരാദുരിതവുമായിരിക്കും. ചൈനീസ് വൻമതിൽ പോലെ 8 മീറ്റർ ഉയരത്തിൽ പാതയുടെ കിഴക്കും പടിഞ്ഞാറും ഭീമാകാരമായ കോട്ടകെട്ടിയാൽ, ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടയപ്പെടുകയും പാതയ്ക്ക് കിഴക്കുഭാഗം സ്ഥിരമായി വെള്ളക്കെട്ടും, മണ്ണിടിച്ചിലും സംഭവിക്കുകയും ജനങ്ങളുടെ ആവാസ സ്ഥലങ്ങളിലേക്ക് വെള്ളം ഒഴുകി പടരുകയും ചെയ്യുമെന്ന്പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അങ്ങ് നെതർലാന്റ് സന്ദർശന ശേഷം പറഞ്ഞ റും ഫോർ റിവർ എന്ന ആശയംഎങ്ങിനെ നടപ്പിലാവും. 164 സാലങ്ങളിൽ ജല നിർഗ്ഗമനമാർഗ്ഗം തടസ്സപ്പെടുമെന്ന സർക്കാർഏജൻസികളുടെ പഠനം പ്രധാനമാണ്. പരിസ്ഥിതിയെ പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നാണ് ഒരുപ്രധാന പോളിറ്റ്ബ്യൂറോ അംഗം രണ്ട് ദിവസം മുമ്പ് ഒരു ലേഖനത്തിലൂടെ നമുക്ക് നൽകിയ ഉറപ്പ് ഇതുവരെ ഗാരവപൂർണ്ണമായ ഒരു പരിസ്ഥിതി പഠനവും നടത്തപ്പെട്ടിട്ടില്ല. കേരള
ശാസ്ത്രസാഹിത്യ പരിഷത്ത്, യുവകലാസാഹിതി തുടങ്ങിയ സംഘടനകളൊക്കെ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം പദ്ധ
തിക്ക് അനുമതി നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ മന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്.

പരിസ്ഥിതി മാനേജ്മെന്റ് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ എത്ര ആയിരം വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവ പൊളിച്ചുമാറ്റേണ്ടിവരിക എന്നും, എത്ര ആയിരങ്ങളാണ് പെരുവഴിയിലാവുക എന്നും അറിയുകയു
സിൽവർലൻ നിർമ്മിക്കപ്പെടുമ്പോൾ ആവശ്യമുള്ള കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് എന്നിവയ്ക്കല്ലാം വീണ്ടും പശ്ചിമഘട്ട മലനിരകൾ തുരക്കണം. അപൂർവ്വ സസ്യജന്തു വവിധ്യങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. കേരളംഒരു വലിയ ദുരന്തത്തെ നേരിടാൻ പോകുന്നുവെന്ന് മുന്നറിയിപ്പ് നൽകിയ മാധവ് ഗാഡ്ഗി
ലിനെ മറക്കരുത്.

പശ്ചിമഘട്ടത്തിൽ നിന്ന് അറബിക്കടലിലേക്കുള്ള ശരാശരി ദൂരം 50 കി.മി ആണ്. നമ്മുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന കാറ്റ്, മഴ, നദികൾ ഇവയെല്ലാം കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ്. പ്രകൃതിയോട് കളിച്ചാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് നാം പഠിച്ചുകഴിഞ്ഞു. ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് ഇനിയൊരു വികസനം കേരളത്തിൽ
അസാധ്യമാണ്. പശ്ചിമഘട്ടത്തിൽ നിന്ന് അറബിക്കടലിലേക്ക് 50 കിമി മാത്രം ശരാശരി ദൂരമുള്ള ഭൂമിയിൽ ഇപ്പോൾ തന്നെ എത്ര പാതകളാണ്.

തീരദേശ നിയന്ത്രണപരിധി പിന്നിട്ട് തീരദേശപാത. അതുകഴിഞ്ഞ് 6 വരി ദേശീയപാത, തൊട്ടടുത്ത് സിൽവർലൻ, വീണ്ടും ബോഡ്ഗേജ് തീവണ്ടിപ്പാത, കുറേക്കൂടി കിഴക്ക്മാറി മലയോര ഹൈവേ. ജനങ്ങൾക്ക് വസിക്കാൻ ഇനി ഭൂമി എവിടെ ?പദ്ധതി 5 വർഷം കൊണ്ട് പൂർത്തിയാക്കുമ്പോൾ 1.1 ലക്ഷം കോടി വരുമെന്നാണ്ഇപ്പോഴത്തെ കണക്ക്. ചുരുങ്ങിയത് 10 വർഷം ഇല്ലാതെ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്ന് എഞ്ചിനിയറിംങ് രംഗത്തെ വിദഗ്ധർ പറയുന്നു. അപ്പോൾ ചെലവ് വീണ്ടും വർദ്ധിക്കും.

4 ലക്ഷം കോടിയിലേറെ പൊതുകടമുള്ള സംസ്ഥാനമാണ് എ. ഡി. ബി, ജെക്ക്, എ.ഐ.ഐ.ജി എന്നീ വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടംവാങ്ങി പദ്ധതിയിലേക്ക്ഇറങ്ങുന്നത്. പിറക്കാൻ പോകുന്ന ചോരക്കുഞ്ഞിനെപ്പോലും കടക്കണിയിലേക്ക് എറിയു
കയാണ്. കേന്ദ്ര റെയിൽ മന്ത്രാലയവും കേരള സർക്കാറും ചേർന്നുണ്ടാക്കിയ കേരളറെയിൽവേ ഡവലപ്പ്മെന്റ് കോർപ്പറേഷൻ, പദ്ധതി നിർവ്വഹണം പൂർത്തിയാക്കുമെന്നാണ് പറയുന്നത്. പദ്ധതിയുടെ അലൈൻമെന്റ് ശരിയല്ലെന്നാണ് റെയിൽവേയുടെ വാദം. നിലവിലെ
ബ്രോഡ്ഗേജിന് സമാന്തരമായി പദ്ധതി അനുവദിക്കില്ലെന്നും അവർ നിലപാടെടുത്ത് കഴിഞ്ഞു. എന്തുകൊണ്ട് തുറന്നുപറയാൻ കേരള സർക്കാർ തയ്യാറാകുന്നില്ല.

2025 ഓടെ ഇന്ത്യൻ റെയിൽവേ സിഗ്നൽ പരിഷ്ക്കരണവും മറ്റ് സാങ്കതിക വിദ്യകളുംഉപയോഗിക്കപ്പെടുമ്പോൾ 150 കിമി വേഗതയിൽ വണ്ടികൾ ഓടിത്തുടങ്ങും. ഒരു ചെറിയവിഭാഗം ഉപരിവർഗ്ഗത്തിൽപെട്ടവർക്ക് 4 മണിക്കൂർകൊണ്ട് കാസർഗോഡ് നിന്ന് തിരുവനന്ത
പുരം എത്താൻ എത്രവലിയ ദുരന്തങ്ങളാണ് വരുത്തിതീർക്കുന്നത്. 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഈ കൊച്ചുസംസ്ഥാനത്ത്, കാസർഗോഡുനിന്നും തിരുവനന്തപുരത്ത് കുറഞ്ഞ നിരക്കിൽ ഒരു മണിക്കൂറിനുള്ളിൽ എത്താൻ ആഭ്യന്തര വിമാന സർവ്വീസുകൾ ഉണ്ടെന്ന കാര്യവും പ്രധാനമാണ്.

വസ്തുതകൾ ഇതായിരിക്കെ തിരക്കുപിടിച്ച്, പഠനങ്ങൾ ഒന്നും നടത്താതെ ഭൂമിഅക്വയർ ചെയ്യുന്ന നടപടിയുമായി മുന്നോട്ടുപോകുന്നത് എന്തിനുവേണ്ടിയാണ്.? മുഖ്യമന്ത്രിയുടെ മുമ്പിൽ യാഥാർത്ഥ്യങ്ങൾ കൊണ്ടുവരുമ്പോൾ കേരളീയ മനസാക്ഷിക്കുമുമ്പിൽ നിരത്തിവെക്കുന്ന പൊള്ളുന്ന സത്യങ്ങളായി അങ്ങ് ഇതിനെ കാണണം. വിവേകം അങ്ങയെ നയിക്കുമെന്ന് കരുതട്ടെ.

Leave A Reply
error: Content is protected !!