ഹലാൽ ശർക്കര വിവാദം: കരാർ കമ്പനികൾക്ക്​ ഹൈകോടതി നോട്ടീസ്​

ഹലാൽ ശർക്കര വിവാദം: കരാർ കമ്പനികൾക്ക്​ ഹൈകോടതി നോട്ടീസ്​

കൊച്ചി: ശബരിമലയിലെ ഹലാൽ ശർക്കര വിവാദത്തിൽ കരാർ കമ്പനികൾക്ക്​ ഹൈകോടതി നോട്ടീസ്​.

2019-20ൽ അപ്പം, അരവണ നിർമാണത്തിന് ശർക്കര ലഭ്യമാക്കിയ കരാറുകാരനായ മഹാരാഷ്​ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ് ലിമിറ്റഡിനും ബാക്കിയായ ശർക്കര ലേലത്തിൽ വാങ്ങിയ തൃശൂരിലെ സതേൺ അഗ്രോടെക്കിനുമാണ് ഹൈകോടതിയുടെ നോട്ടീസ്​. അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് നടപടി.

ഹർജിയിൽ രണ്ട്​ കമ്പനികളെയും കക്ഷിചേർക്കാൻ ജസ്​റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്​റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.  ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ ആണ് ഹർജി നൽകിയത്. ഇവരെ കക്ഷിചേർത്ത സാഹചര്യത്തിലാണ്​ വ്യാഴാഴ്​ച നോട്ടീസ്​ ഉത്തരവായത്​. ഹർജി ഡിസംബർ മൂന്നിന്​ വീണ്ടും പരിഗണിക്കും.

ഹലാൽ എന്നാൽ എന്തെന്ന്​ അറിയിക്കാനും ഹർജിക്കാരനോടും സർക്കാറിനോടും ദേവസ്വം ബോർഡിനോടും കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു.

Leave A Reply
error: Content is protected !!