സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനാചരണ പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരായി മുഴുവന്‍ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിച്ചാല്‍ മാത്രമേ ഒരു സമൂഹം പൂര്‍ണമായി പുരോഗമനം കൈവരിക്കുകയുള്ളൂവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പരിപാടിയില്‍ എ.ഡി.എം. കെ. മണികണ്ഠന്‍ അധ്യക്ഷനായി.

വനിതാ ശിശു വികസന ഓഫീസര്‍ സി. ആര്‍. ലത, വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ് ലൈജു എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ‘ഓറഞ്ച് ദ വേള്‍ഡ്’ ക്യാമ്പയിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ വനിത ശിശു വികസന വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ അമ്പതോളം കുട്ടികളും അങ്കണവാടി പ്രവര്‍ത്തകരും സൈക്കിള്‍ റാലിയില്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!