വാ​ക്സി​ൻ വാ​ണി​ജ്യ ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി നൽകി കേന്ദ്രസർക്കാർ

വാ​ക്സി​ൻ വാ​ണി​ജ്യ ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി നൽകി കേന്ദ്രസർക്കാർ

ഡ​ൽ​ഹി: രാജ്യത്ത് കോ​വീ​ഷി​ൽ​ഡി​ന്‍റെ​യും കോ​വാ​ക്സി​ന്‍റെ​യും വാ​ണി​ജ്യ ക​യ​റ്റു​മ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​മാ​താ​ക്ക​ളു​ടെ കൈ​വ​ശ​വും മ​തി​യാ​യ അ​ള​വി​ൽ വാ​ക്സി​നു​ള്ള​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​യ​റ്റു​മ​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​യ​റ്റു​മ​തി ന​ട​ത്താ​വു​ന്ന വാ​ക്സി​ന്‍റെ അ​ള​വ് ഓ​രോ മാ​സ​വും കേ​ന്ദ്രം തീ​രു​മാ​നി​ക്കും.സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടേ​യും പ​ക്ക​ൽ 22.72 കോ​ടി ഡോ​സ് വാ​ക്സി​ൻ ഇ​നി​യു​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!