മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

പ്രശസ്ത സിനിമാതാരം മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര് ആന്ഡ് ഷെയര് ഇന്റര്നാഷണല് ഫൗണ്ടേഷന് നേതൃത്വത്തില് കുന്നംകുളം അടുപ്പുട്ടി സെന്റ് എം.എം.സി.യു.പി.സ്‌കൂളിലേക്ക് സ്മാര്ട്ട് ഫോണുകള് വിതരണം ചെയ്തു. വിദ്യാമൃതം 2021 പദ്ധതിയുടെ ഭാഗമായാണ് ഓണ്ലൈന് പഠനവിദ്യാര്ഥികള്ക്കായി സ്മാര്ട്ട്‌ഫോണുകള് വിതരണം ചെയ്തത്.
സ്‌കൂള് ഹാളില് നടന്ന ചടങ്ങ് കുന്നംകുളം എ.സി.പി. ടി.എസ്.സിനോജ് ഉദ്ഘാടനം ചെയ്തു. സെന്റ് മേരിസ് മഗ്ദലിന് കോണ്വെന്റ് ചാപ്ലിയന് റവറന്റ് കെ.ഐ.ഏലിയാസ് അധ്യക്ഷത വഹിച്ചു.ചടങ്ങില് അനുഗ്രഹ പ്രഭാഷണവും, സ്മാര്ട്ട്‌ഫോണുകളുടെ വിതരണവും പൗരസ്ത്യ കല്ദായ സുറിയാനി സഭ പാത്രിയാര്ക്കല് അഡ്മിനിസ്‌ട്രേറ്റര് മാര് ഔഗിന് കുര്യാക്കോസ് എപ്പിസ്‌കോപ്പ നിര്വഹിച്ചു.കെയര് ആന്ഡ് ഷെയര് മാനേജിങ് ഡയറക്ടര് ഫാ തോമസ് കുര്യന് മരോട്ടിപ്പൂ, ഫാ. സ്റ്റീഫന് ജോര്ജ്, ജിജി പി. ജോസ് എന്നിവര് സംസാരിച്ചു
Leave A Reply
error: Content is protected !!