നവീൻ കൃഷ്ണയെ കോൺഗ്രസ് ആദരിച്ചു

നവീൻ കൃഷ്ണയെ കോൺഗ്രസ് ആദരിച്ചു

കുന്നംകുളം:തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കിണറ്റിൽ വീണിട്ടും, മനക്കരുത്ത് കൊണ്ട് അപകടത്തെ അതിജീവിച്ച മരത്തംകോട് സ്വദേശി നവീൻ കൃഷ്ണയെ സന്ദർശിക്കുവാൻ DCC പ്രസിഡൻ്റ് ജോസ് വള്ളൂർ എത്തി.

വിവരങ്ങൾ തിരക്കിയ DCC പ്രസിഡൻ്റ് നവീൻ കൃഷ്ണക്ക് ഉപഹാരവും, മധുര പലഹാരങ്ങളും നൽകി.കിണറ്റിൽ വീണ നവീനെ രക്ഷപ്പെടുത്തുന്നതിന് തയ്യാറായി മുന്നോട്ട് വന്ന നീതുവിനെയും DCC പ്രസിഡൻ്റ് ചടങ്ങിൽ അഭിനന്ദിച്ചു.

തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളുടെ ആക്രമണത്തിൽ അനേകം പേർക്ക് പരിക്ക് പറ്റി കൊണ്ടിരിക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് സർക്കാരും, മൃഗ സംരക്ഷണ വകുപ്പും അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു.

കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ജയശങ്കർ, ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.കെ.ജോൺ, കാണി പയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.വി ജോയ്, എൻ.പി രാജൻ, ശങ്കരനാരായണൻ, സെബി , തൗഫീദ് തുടങ്ങിയവരും DCC പ്രസിഡൻ്റിനോടൊപ്പം ഉണ്ടായിരുന്നു.
Leave A Reply
error: Content is protected !!