ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മണ്ഡലകാല പാനയോടനുബന്ധിച്ചുള്ള വെള്ളരിപൂജക്ക് തുടക്കമായി

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ മണ്ഡലകാല പാനയോടനുബന്ധിച്ചുള്ള വെള്ളരിപൂജക്ക് തുടക്കമായി

ഗുരുവായൂര് തിരുവെങ്കിടാചലപതി ക്ഷേത്രത്തില് മണ്ഡലകാല പാനയോടനുബന്ധിച്ചുള്ള വെള്ളരിപൂജക്ക് തുടക്കമായി. തിരുവെങ്കിടം പാനയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷ നിറവോടെ വെള്ളരിപൂജ നടത്തുന്നത്. പാട്ട് പന്തലില് ദേവീ സ്വരൂപനായി ശ്യാമളന് ഗുരുവായൂര് വെള്ളരിപൂജയ്ക്ക് മുഖ്യ കാര്മ്മികത്വം വഹിച്ചു. പാന വിദ്വാന് ഷണ്മുഖന് തെച്ചിയിലിന്റെ നേതൃത്വത്തില് തായമ്പകയും ഉണ്ടായിരുന്നു.
ജ്യോതിദാസ് ഗുരുവായൂര്, ഉണ്ണികൃഷ്ണന് എടവന, ശശിധരന് കണ്ണത്ത്, ഹരീഷ് മമ്മിയൂര്, ശിവന് തിരുവെങ്കിടം എന്നിവര് ചെണ്ടയിലും പ്രഭാകരന് മുത്തേടത്ത്, രാജു കോക്കൂര്, റെജി ബ്രഹ്മക്കുളം എന്നിവര് ഇലത്താളത്തിലുമായി തായമ്പകയില് പങ്കാളിയായി. അന്നദാനവും ഉണ്ടായിരുന്നു. ഡിസംബര് 26 വരെ ഭക്തരുടെ വഴിപാടായി വെള്ളരിപൂജ നടത്തും. വഴിപാടാക്കാന് താത്പര്യമുള്ള ഭക്തര്ക്ക് ക്ഷേത്രത്തില് ശീട്ടാക്കാനുള്ള സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്.
Leave A Reply
error: Content is protected !!