ചാവക്കാട് എടക്കഴിയൂര്‍ കുടുംബാരോഗ്യകേന്ദ്ര വളപ്പില്‍ ചന്ദനമരം മുറിച്ച് കടത്തിയ നിലയില്‍

ചാവക്കാട് എടക്കഴിയൂര്‍ കുടുംബാരോഗ്യകേന്ദ്ര വളപ്പില്‍ ചന്ദനമരം മുറിച്ച് കടത്തിയ നിലയില്‍

ചാവക്കാട് എടക്കഴിയൂര് കുടുംബാരോഗ്യകേന്ദ്ര വളപ്പില് ചന്ദന മരം മുറിച്ച് കടത്തിയ നിലയില്. ആശുപത്രി കാന്റീനിന്റെ മുന്ഭാഗത്താണ് ചന്ദനമരം മുറിച്ച നിലയില് കണ്ടത്.മോഷ്ടാക്കള് മരത്തിന്റെ ഒരു അടിയോളം കുറ്റി നിര്ത്തിയശേഷം കാതലുള്ള ഭാഗം മാത്രം മുറിച്ചെടുത്ത നിലയിലാണ്. മരത്തിന്റെ കൊമ്പും ചില്ലകളുമെല്ലാം സ്ഥലത്ത് ഉപേക്ഷിച്ച് മരത്തടികളാണ് മുറിച്ച് കടത്തിയത്.കൂടാതെ മറ്റൊരു ചന്ദനമരം മുറിച്ചെടുക്കാന് മോഷ്ടാക്കള് ശ്രമിച്ചിട്ടുമുണ്ട്.
വിവരമറിഞ്ഞ് പുന്നയൂര് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന് സ്ഥലത്തെത്തി. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലമായതിനാല് സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥര്ക്ക് പരാതി നല്കിയതായി ആശുപത്രി അസിസ്റ്റന്റ് സര്ജന് എസ്. എസ്. അനൂപ് പറഞ്ഞു. (ബൈറ്റ് ) ആള്ക്കൂട്ട സാന്നിധ്യം വളരെയധികമുള്ള സ്ഥലത്താണ് ഇത്തരത്തില് മോഷണം നടന്നത് . അതിനാല് ആശുപത്രി കോമ്പൗണ്ടില് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും സംഭവത്തില് സമഗ്ര അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തണമെന്നും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള് ആവശ്യപ്പെട്ടു.മെഡിക്കല് ഓഫീസര് ഡോ. സൗമ്യ, ജൂനിയര് ഹെല്ത്ത് ഇന്സ്‌പെക്ടര് കെ. എസ്.സുരേഷ് എന്നിവര് സ്ഥലം സന്ദര്ശിച്ചു.ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave A Reply
error: Content is protected !!