സി.പി.എം. പോര്‍ക്കുളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

സി.പി.എം. പോര്‍ക്കുളം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

സി.പി.എം. കുന്നംകുളം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പോര്ക്കുളം ലോക്കല് കമ്മറ്റിയുടെ നേതൃത്വത്തില് ഫുട്‌ബോള് ഷൂട്ടൗട്ട് മത്സരം നടത്തി. അകതിയൂര് ടര്ഫ് മൈതാനിയില് നടന്ന മത്സരം സി.പി.എം. ജില്ലാ കമ്മറ്റി അംഗം ടികെ.വാസു ഉദ്ഘാടനം ചെയ്തു. മുന് പഞ്ചായത്ത് പ്രസിഡണ്ട് ഓമന ബാബു അധ്യക്ഷയായ ചടങ്ങില് ലോക്കല് കമ്മറ്റി സെക്രട്ടറി, അരവിന്ദാക്ഷന്, ഏരിയാ കമ്മറ്റി അംഗങ്ങളായ പി.എം.സോമന്, സി.ജി. രഘുനാഥ് , കെ.എം. നാരായണന്, പി.സി. കുഞ്ഞന്, അഭിജിത്ത് തുടങ്ങിയവര് സംസാരിച്ചു.
മത്സരങ്ങള് റഹ്‌മാന് അക്കിക്കാവ്, അഭിജിത്ത്, ശര്മ്മ, ഘോഷി കെ. ജോണ് എന്നിവര് നിയന്ത്രിച്ചു. അണ്ടര്-18 വിഭാഗത്തില് കോമറേഡ്‌സ് പോര്ക്കുളതതിനെ പരാജയപ്പെടുത്തി സീലേഴ്‌സ് അക്കിക്കാവ് വിജയികളായി. സീനിയര് വിഭാഗത്തില് കെ.എം.സി. കമ്പിപ്പാലത്തെ പരാജയപ്പെടുത്തി ഫൈറ്റേഴ്‌സ് നോങ്ങല്ലൂര് കിരീടം നേടി. മികച്ച ഗോള്കീപ്പര്മാരായി സീലേഴ്‌സിന്റെ അന്സിഫ്, ഫൈറ്റേഴ്‌സിന്റെ പ്രജോഷ് എന്നിവരെ തെരഞ്ഞെടുത്തു. ജേതാക്കള്ക്ക് സി.പി.എം. നേതാക്കളാ പി.എം.സോമന്, സി.ജി.രഘുനാഥ്, കെ.എം.നാരായണന്, അഭിജിത്ത് റഹ്‌മാന് അക്കിക്കാവ്, പി.സി.കുഞ്ഞന്, സിജോ എന്നിവര് ട്രോഫികള് സമ്മാനിച്ചു.
Leave A Reply
error: Content is protected !!