മികച്ച നേട്ടം കൈവരിച്ചു കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ്

മികച്ച നേട്ടം കൈവരിച്ചു കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ്

കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ്ബ് ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലും കോഴിക്കോടും തൃശൂരും നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും മികച്ച നേട്ടം കരസ്ഥമാക്കി. ജില്ലയിൽ 18 സ്‌കേറ്റിംഗ് താരങ്ങൾ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടുകയും സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത ആറു താരങ്ങൾ വെങ്കലമെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു.

ക്വാഡ്, ഇൻലൈൻ സ്പീഡ് സ്‌കേറ്റിംഗ്, റോളർ സ്‌കൂട്ടർ, റോളർ ഹോക്കി എന്നിവയിലാണ് ക്ലബ്ബ് അംഗങ്ങൾ തിളക്കമാർന്ന വിജയം നേടിയത്. അംഗങ്ങളായ ആർജവ് രാമസ്വാമി, ഡി. കാർത്തിക്, രോഹിത് ശിവകുമാർ, അനഘ ജനേഷ്, ലക്ഷ്മി എസ്. ദത്ത്, എ. അർച്ചിത, അൻസിലീന പി. സാബു, നവനീത് സിനി ജോർജ്, എ. ആദിത്യൻ, സി. ചന്ദ്രു, എസ്. വിഷ്ണു ദാസ്, മുഹമ്മദ് സൽമാൻ എന്നിവർ ജില്ലാ ചാമ്പ്യൻഷിപ്പിലും ഡി. ദീപക്, പ്രണവ് എസ്.ബാബു, ഭരത്‌ എം.രഞ്ജു, ജോയൽ ജോണി, എസ്.കെ. അശ്വിൻ ചന്ദ്ര, ശ്രേയ ബാലഗോപാൽ എന്നിവർ സംസ്ഥാന ചാമ്പ്യൻഷിപ്പിലും മെഡൽ നേടി. സ്പീഡ് സ്‌കേറ്റിംഗ്, സംസ്ഥാന റോളർ ഹോക്കി അമ്പയർ പി.ആർ.ബാലഗോപാലായിരുന്നു ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ.

Leave A Reply
error: Content is protected !!