ഹോം നഴ്‌സ്, വീട്ടുജോലി തുടങ്ങിയ ജോലിക്കാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കും

ഹോം നഴ്‌സ്, വീട്ടുജോലി തുടങ്ങിയ ജോലിക്കാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കും

ക്ഷേമനിധി ബോർഡ് ഹോം നഴ്‌സ്, വീട്ടുജോലി തുടങ്ങിയ ജോലിക്കാർക്ക് രൂപീകരിക്കുവാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ മാൻപവർ സർവീസേഴ്‌സ് അസോസിയേഷൻ സ്വാഗതംചെയ്തു.അസോസിയേഷൻ സംസ്ഥാനകമ്മിറ്റി നേരത്തെ സമാന ആവശ്യമുന്നയിച്ച്തൊഴിൽവകുപ്പിന് നിവേദനം നൽകിയിരുന്നു.

സംസ്ഥാന നേതൃയോഗം മനുഷ്യാവകാശ സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഡി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സി.എ. ജോഷി, ശ്രീലക്ഷ്മി ബേബി, ഇ.സി. ചെറിയാൻ, മുഹമ്മദ് ഖരീം എന്നിവർ പ്രസംഗിച്ചു.സംസ്ഥാന ഭാരവാഹികളായി കെ.ഡി. ഹരിദാസ് തൃപ്പൂണിത്തുറ (പ്രസിഡന്റ്), സോമശേഖരൻ പിള്ള വൈക്കം, പി.വി. മിനി കൊല്ലം (വൈസ് പ്രസിഡന്റുമാർ), ആർ. രാജലക്ഷ്മി ആലുവ (ജനറൽ സെക്രട്ടറി), ജേക്കബ് തൊഴുപ്പാടൻ തിരുവല്ല, പി.എ. ശോഭന തൃശൂർ, ജസീന മുഹമ്മദ് ആലുവ, പി. രാജേഷ്‌കുമാർ മലപ്പുറം, പാറപ്പുറം രാധാകൃഷ്ണൻ എറണാകുളം, ശ്രീലത എസ്. നായർ മുണ്ടക്കയം (സെക്രട്ടറിമാർ), പി.വി. രഞ്ജൻ പെരുമ്പാവൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave A Reply
error: Content is protected !!