‘ആര്യ’ എന്ന സീരിസിന്റെ രണ്ടാം സീസണിന്റെ ട്രെയിലര്‍ പുറത്ത്

‘ആര്യ’ എന്ന സീരിസിന്റെ രണ്ടാം സീസണിന്റെ ട്രെയിലര്‍ പുറത്ത്

‘ആര്യ’ എന്ന സീരിസിന്റെ രണ്ടാം സീസണിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.’പെനോസ’ എന്ന ഡച്ച് ഡ്രാമ സീരീസിന്റെ റീമേക്കാണ് ‘ആര്യ’. കേന്ദ്ര കഥാപാത്രമായ സുസ്‍മിത സെൻ തന്നെയാണ് ആര്യയുടെ രണ്ടാം ഭാഗ ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ‘ആര്യ’ എന്ന സീരിസില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് സുസ്‍മിത സെന്നിന്. രാം മധ്‍വാനി, സന്ദീപ്, മോദി, വിനോദ് റവാത് എന്നിവര്‍ ചേര്‍ന്നാണ് ‘ആര്യ’ സംവിധാനം ചെയ്യുന്നത്.

രാം മധ്വാനിയും അമിത മധ്വാനിയും എൻഡെമോള്‍ ഷൈൻ ഇന്ത്യയുമായി ചേര്‍ന്നാണ് നിര്‍മാണം. രാം മധ്വാനി ഫിലിംസാണ് ബാനര്‍. ഹര്‍ഷ്വിര്‍ ഒബെറായാണ് വെബ് സീരീസിന്റെ ഛായാഗ്രാഹകൻ. ഖുശ്‍ബൂ രാജ്, അഭിമന്യു ചൗധരി എന്നിവരാണ് ‘ആര്യ’യെന്ന സീരിസീന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.

സുസ്‍മിത സെന്നിന് പുറമേ സീരീസില്‍ ചന്ദ്രചുര്‍ സിംഗ്, ശികന്ദര്‍ ഖേര്‍, അങ്കുര്‍ ഭാട്യ, അലക്സ്, മനിഷ്, ചൗധരി, സുഗന്ധ, പ്രിയഷ ഭരദ്വാജ്, ജയന്ത് ക്രിപലാനി, വികാസ് കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ അഭിനയിക്കുന്നു.

സംഗീത സംവിധായകൻ വിശാല്‍ ഖുറാനെയാണ് സുസ്‍മിത സെന്നിന്റെ വെബ് സീരീസിന്റെ സുസ്‍മിത അഭിനയിച്ച വെബ് സീരീസ് മികച്ച ഡ്രാമ സീരീസ് എന്ന വിഭാഗത്തില്‍ എമ്മി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്‍തിരുന്നു.

Leave A Reply
error: Content is protected !!