ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.റിയാദിലെ ബദീഅ ഡിസ്ട്രിക്റ്റില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടില്‍ വീട്ടില്‍ ഷഹനാസ് (27) ആണ് മരിച്ചത്.

അവിവാഹിതനായ യുവാവ് സൗദിയിലെത്തിയിട്ട് രണ്ട് വര്‍ഷമായി. അതിന് ശേഷം നാട്ടില്‍ പോയിട്ടില്ല. പിതാവ്: ബഷീര്‍ കുട്ടി, മാതാവ്: നസീമ. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സൗദിയില്‍ ഖബറടക്കും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ആക്റ്റിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, നൗഫല്‍ തിരൂര്‍, ജാഫര്‍ ഹുദവി, കൊല്ലം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നജീബ് അഞ്ചല്‍, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീന്‍ കണ്ണോത്ത് എന്നിവര്‍ രംഗത്തുണ്ട്.

Leave A Reply
error: Content is protected !!