ഇടുക്കിയിൽ മാരക ലഹരി മരുന്നുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി

ഇടുക്കിയിൽ മാരക ലഹരി മരുന്നുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി

ഇടുക്കി: ഇടുക്കിയിൽ മാരക ലഹരി മരുന്നുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി.

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നുമാണ് എറണാകുളത്ത് താമസിക്കുന്ന പെരുവന്താനം സ്വദേശി ഷെഫിന്‍ മാത്യൂ (32) കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരാണ് പിടിയിലായത്.

0.06 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.  0.05 ഗ്രാമിൽ കൂടുതൽ എംഡിഎംഎ കയ്യിൽ കരുതുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത  ശേഷം ഇരുവരും പരുന്തുംപാറ സന്ദര്‍ശിക്കാൻ പോയി . ഇവിടെ വച്ച്  സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. താമസിച്ചിരുന്ന മുറിയിലും ലഹരി മരുന്നുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

തുടര്‍ന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കിട്ടി. ഇരുവരെയും കോടതിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave A Reply
error: Content is protected !!