എൻ സി ഡി സി വനിതകൾക്കായി ടാലെന്റ്റ് ഷോ സംഘടിപ്പിച്ചു

എൻ സി ഡി സി വനിതകൾക്കായി ടാലെന്റ്റ് ഷോ സംഘടിപ്പിച്ചു

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ്  ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നാൽപത്തേഴാ‌മത്തെ ബാച്ചാണ് വനിതകൾക്കായി ടാലെന്റ്റ് ഷോ സംഘടിപ്പിച്ചത് . ‘ടാലെന്റ്റ് ഷോ 2021’ എന്ന പേരിൽ ആണ് പരിപാടി നടന്നത് .ഡോ:അദീല അബ്ദുള്ള, ഐ എ എസ് (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, വയനാട് ) ആയിരുന്നു പരിപാടിയുടെ വിശ്ഷ്ടാഥിതി. തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും വരും തലമുറയ്ക്ക് പ്രചോദനമേകിയുമാണ് ഡോ:അദീല അബ്ദുള്ള ഐ എ എസ് സംസാരിച്ചത്.

18 വയസ്സിന് മുകളിൽ പ്രായമുള്ള വനിതകളാണ് പരിപാടിയിൽ പങ്കെടുത്തത് . ഒക്ടോബർ 25 ന് ഉച്ചക്ക് 2 മണിക്ക് സൂം മീറ്റിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർക്ക് ഐ എ എസ് ഓഫീറുമായുള്ള ഇടപെടലും അനുഭവം പങ്കുവെക്കലും കലാപരിപാടികളും   പുതിയ അനുഭവവും പാഠവുമായെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു .വനിതകളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികൾക്കും വനിതകൾക്കുമായി കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് : https://ncdconline.org/

Leave A Reply
error: Content is protected !!