വീട്ടില്‍കയറി ആക്രമണം നടത്തിയ കേസിൽ ഗുണ്ടാസംഘാംഗം പിടിയിൽ

വീട്ടില്‍കയറി ആക്രമണം നടത്തിയ കേസിൽ ഗുണ്ടാസംഘാംഗം പിടിയിൽ

കോഴിക്കോട്: നാദാപുരത്ത് വീട്ടില്‍കയറി ആക്രമണം നടത്തിയ കേസിൽ ഗുണ്ടാസംഘാംഗം പിടിയിൽ.

കണ്ണൂർ നാറാത്ത് സ്വദേശി ഷമീം ആണ് അറസ്റ്റിലായത്.  നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. നാദാപുരം സിഐയുടെ നേതൃത്ത്വത്തിലുള്ള സംഘം കക്കാട് വച്ചാണ് ഇയാളെ പിടികൂടിയത്.

നാദാപുരം തണ്ണീർപന്തല്‍ പാലോറ നസീറിന്‍റെ വീട്ടിലെത്തി വീട്ടുകാരെയും നാട്ടുകാരെയും ആക്രമിച്ച കേസിലാണ് അറസ്റ്റ്. ചാണ്ടി ഷമീം എന്നറിയപ്പെടുന്ന ഷമീം വായത്തിന്‍റെ നേതൃത്ത്വത്തിലുള്ള എട്ടംഗ സംഘമാണ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

 

Leave A Reply
error: Content is protected !!