ആര്‍ എസ് സി ഗ്ലോബല്‍ ബുക്‌ടെസ്റ്റ്; ഫൈനല്‍ പരീക്ഷ നവംബര്‍ 26 ന്

ആര്‍ എസ് സി ഗ്ലോബല്‍ ബുക്‌ടെസ്റ്റ്; ഫൈനല്‍ പരീക്ഷ നവംബര്‍ 26 ന്

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഒക്ടോബര്‍ മുതല്‍ ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിച്ചു വരുന്ന ബുക്ടെസ്റ്റ് അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചു. നവംബര്‍ 26 ന് ഫൈനല്‍ പരീക്ഷ നടക്കും. തിരുനബിയുടെ ജീവിത ദര്‍ശനങ്ങള്‍ പൊതുയിടത്തില്‍ എത്തിക്കാനും വായന സംസ്‌കാരം വ്യാപിപ്പിക്കാനുമാണ് കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ബുക്‌ടെസ്റ്റ് സംഘടിപ്പിച്ചു വരുന്നത്. പതിനായിരം വായനക്കാരില്‍ നിന്ന് പ്രാഥമിക റൗണ്ടില്‍ യോഗ്യത നേടിയ അംഗങ്ങളാണ് ഫൈനല്‍ പരീക്ഷയെഴുതുക.

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എഴുതിയ മുഹമ്മദ് റസൂല്‍ (സ്വ) എന്ന ജനറല്‍ പുസ്തകവും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നൗഫല്‍ അബ്ദുല്‍ കരീം രചിച്ച ‘Beloved Of The Nation’ എന്ന ഇംഗ്ലീഷ് പുസ്തകവുമാണ് ഇത്തവണത്തെ ബുക്‌ടെസ്റ്റിന് തെരഞ്ഞെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റല്‍ വായനയിലൂടെ സമൂഹത്തിലെ നാനാ തുറകളിലുള്ള വിദ്യാര്‍ഥികള്‍ കുടുംബിനികള്‍ അഭ്യസ്ഥവിദ്യര്‍ ലേബര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ തിരുനബിയുടെ ജീവിതവും അവിടുത്തെ സ്‌നേഹവും കാരുണ്യവും മറ്റും പഠന വിധേയമാക്കി.

നവംബര്‍ 26 ന് ഇന്ത്യന്‍ സമയം രാവിലെ 5 മണി മുതല്‍ 27 ശനി രാവിലെ 5 മണിവരെ പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കും. ആര്‍ എസ് സി ടെക്കി ടീമുകളുടെ നിയന്ത്രണത്തില്‍ ദുബൈ കേന്ദ്രമായി പരീക്ഷ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അന്തിമ ഫലം ഡിസംബര്‍ ഒന്നിന് പ്രഖ്യാപിക്കും.വിജയികള്‍ക്ക് ജനറല്‍ വിഭാഗത്തില്‍ അമ്പതിനായിരം രൂപയും സ്റ്റുഡന്റ്‌സ് വിഭാഗത്തില്‍ ഇരുപത്തി അയ്യായിരം രൂപയും സമ്മാനമായി നല്‍കും.

Leave A Reply
error: Content is protected !!