കസ്റ്റഡിയിലെടുത്ത മോഫിയയുടെ സഹപാഠികളെ വിട്ടയച്ചു

കസ്റ്റഡിയിലെടുത്ത മോഫിയയുടെ സഹപാഠികളെ വിട്ടയച്ചു

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനി മോഫിയ പർവീനിന്റെ സഹപാഠികളെ പൊലീസ് വിട്ടയച്ചു.

എസ് പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്ന് 17 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

തങ്ങളുടെ കൂട്ടത്തിലുള്ള സ്ത്രീകളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. തങ്ങൾ സമാധാനപരമായാണ് എസ്പി ഓഫിസിന് മുന്നിൽ സമരം നടത്തിയതെന്ന് വിദ്യാർത്ഥികൾ അവകാശപ്പെടുന്നു.

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ്പി ഓഫിസിലേക്കുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി. എസ്പി ഓഫിസിന് സമീപം മാർച്ച് തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

Leave A Reply
error: Content is protected !!