കാവലിന് ആശംസകളുമായി നടൻ നിവിൻ പോളി

കാവലിന് ആശംസകളുമായി നടൻ നിവിൻ പോളി

നിരവധി പേരാണ് സുരേഷ് ​ഗോപി ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തിയത് . നടൻ നിവിൻ പോളി ഇപ്പോൾ അറിയിച്ച ആശംസയും അതിന് സുരേഷ് ​ഗോപി നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

‘സുരേഷേട്ടനും രഞ്ജി പണിക്കർ സാറിനും നിധിൻ രഞ്ജി പണിക്കാർക്കും കാവൽ ടീമിനും ആശംസകൾ’ എന്നാണ് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും നിവിന് നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. നിവിൻ പോളി ചിത്രം തുറമുഖത്തിന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.

അടച്ചിടലിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രം കൂടിയാണ് കാവൽ. സുരേഷ് ഗോപിയെ പഴയ മാസ് അപ്പീലില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ചിരിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ‘കാവല്‍’.

Leave A Reply
error: Content is protected !!