മോഫിയ പർവീനിന്റെ ആത്മഹത്യ; എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മോഫിയ പർവീനിന്റെ ആത്മഹത്യ; എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുക.

ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ കഴിഞ്ഞ ദിവസമാണ് ഭർത്താവിനെതിരെയും ആലുവ സിഐക്കെതിരെയും ആരോപണമുന്നയിച്ച് ആത്മഹത്യ ചെയ്തത്. മോഫിയെയും ഭർതൃവീട്ടുകാരെയും വിളിച്ചുവരുത്തി ആലുവ സിഐ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. സ്റ്റേഷനിൽ വച്ച് ആലുവ സിഐ സുധീർ മോശമായി പെരുമാറിയെന്നാണ് മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഉളളത്. സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ ശേഷമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

Leave A Reply
error: Content is protected !!