കടുവയുടെ ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്

കടുവയുടെ ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്

പൃഥ്വിരാജിനെ നായകനാവുന്ന ചിത്രം കടുവയുടെ ലൊക്കേഷൻ ചിത്രങ്ങൾ സംവിധായകൻ ഷാജി കൈലാസ് പങ്കുവെച്ചത് ​സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു .

പൃഥ്വിരാജും വില്ലനായി എത്തുന്ന വിവേക് ഒബ്‌റോയിയും മുഖാമുഖം നോക്കി നിൽക്കുന്ന ചിത്രമാണ് ഷാജി കൈലാസ് പങ്കുവെച്ചത്. ‘ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കുന്ന ആളാണ്. കാരണം കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു,’ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

മലയാളത്തില്‍ ആദ്യമായി വിവേക് ഒബ്റോയ് അഭിനയിച്ച ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിലെ ബോബി എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്‍മരണീയമാക്കുകയും ചെയ്‍തിരുന്നു. പൃഥ്വിരാജ് ആയിരുന്നു സംവിധാനം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്‍തു.

Leave A Reply
error: Content is protected !!