പലിശ മുടങ്ങിയതിന് വീട്ടിൽക്കയറി അമ്മയെയും മകളെയും മർദിച്ച കേസിൽ അറസ്റ്റിൽ

പലിശ മുടങ്ങിയതിന് വീട്ടിൽക്കയറി അമ്മയെയും മകളെയും മർദിച്ച കേസിൽ അറസ്റ്റിൽ

കൊട്ടിയം : പലിശയ്ക്കുനൽകിയ പണത്തിന്റെ തവണ മുടങ്ങിയതിന് വീട്ടിൽക്കയറി അമ്മയെയും മകളെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ ഒരാളെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ കള്ളിക്കാട് തൊടിയിൽ പുത്തൻവീട്ടിൽ മുഹമ്മദ് റാഫി (38) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി ചേരിക്കോണംസ്വദേശി ഫത്തഹുദീൻ യുവതിക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു. ഇതിന്റെ തവണ മുടങ്ങിയതോടെയാണ് ഇരുവരും പണം വാങ്ങാനെത്തിയത്.

തുടർന്ന് വാക്കുതർക്കമുണ്ടാകുകയും യുവതിയെ മർദിക്കുകയും ചെയ്തു. അമ്മയെ മർദിക്കുന്നതുകണ്ട് തടസ്സംപിടിക്കാനെത്തിയ 13 കാരിയായ മകളെയും മർദിച്ചു. മകൾക്കുമുന്നിൽ അമ്മയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. അമ്മയും മകളും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

Leave A Reply
error: Content is protected !!