‘മാനാട്’ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി എടുത്ത ഫോട്ടോകള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശൻ

‘മാനാട്’ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി എടുത്ത ഫോട്ടോകള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശൻ

ചിമ്പു നായകനാവുന്ന ചിത്രം ‘മാനാട് ന്റെ പ്രദർശനം ‘ ഇന്ന് ആയിരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനമാണ് കല്യാണ് പ്രിയദര്‍ശൻ നടത്തിയത് എന്നാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണം. ചിമ്പുവും കല്യാണിയും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നതും.’മാനാട്’ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി എടുത്ത ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശൻ.

വെങ്കട് പ്രഭുവിന്റെ ചിത്രത്തില്‍ വളരെ മികച്ച ഒരു കഥാപാത്രം തന്നെയാണ് കല്യാണി പ്രിയദര്‍ശന്റേത്. തനിക്ക് ലഭിച്ച കഥാപാത്രം കല്യാണി പ്രിയദര്‍ശൻ ഗംഭീരമാക്കുകയും ചെയ്‍തുവെന്നാണ് പ്രതികരണങ്ങള്‍. ചിമ്പു നായകനായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് റിച്ചാര്‍ഡ് എം നാഥനാണ്. ‘മാനാട്’ എന്ന ചിത്രത്തിന്റെ ചിത്രസംയോജകൻ പ്രവീണ്‍ കെ എല്‍ ആണ്.

വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ് ‘മാനാട്’ നിര്‍മിച്ചിരിക്കുന്നത്. ഓഡിയോഗ്രഫി ടി ഉദയ്‍കുമാര്‍. സംഗീതം യുവന്‍ ശങ്കര്‍ രാജ. കലാസംവിധാനം ഉമേഷ് ജെ കുമാര്‍.

ഇതാദ്യമായാണ് ഒരു ചിത്രത്തിനായി ചിമ്പുവും വെങ്കട് പ്രഭുവും ഒന്നിച്ചതും. ‘മാനാട്’ എന്ന ചിത്രം ചിമ്പുവിന്റെയും വെങ്കട് പ്രഭുവിന്റെയും മാത്രമല്ല കല്യാണി പ്രിയദര്‍ശന്റെയും മികച്ച ഒന്നാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave A Reply
error: Content is protected !!