അപകടക്കെണിയൊരുക്കി റോഡിൽ വൻ കുഴി

അപകടക്കെണിയൊരുക്കി റോഡിൽ വൻ കുഴി

കടയ്ക്കൽ :അപകടക്കെണിയൊരുക്കി റോഡുമധ്യത്തിൽ വൻ കുഴി. സംസ്ഥാനപാത-64, പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേലിനും കടയ്ക്കലിനുമിടയിൽ കാരിയം മൂലോട്ടിവളവിനോടുചേർന്ന് റോഡിലെ കുഴിയാണ് വാഹനയാത്രികർക്ക് കെണിയായത്. ചൊവ്വാഴ്ചരാത്രി മൂന്ന് ബൈക്കപകടങ്ങളാണ് ഇവിടെ നടന്നത്. യാത്രികരായ നാലുപേർക്ക് പരിക്കേറ്റു. ഒരാഴ്ചമുൻപ്‌ സ്കൂട്ടർ കുഴിയിൽ വീണ് ടയർ പൊട്ടി യാത്രികന് സാരമായി പരിക്കേറ്റിരുന്നു.

ആറ്റുപുറം ഭാഗത്തുനിന്നുള്ള ഇറക്കമിറങ്ങി കൊടുംവളവ് കഴിയുന്നിടത്താണ് റോഡിലെ കുഴി. ഇതിൽ വെള്ളം നിറഞ്ഞിരിക്കുന്നു. അമിതവേഗത്തിൽ വരുന്ന യാത്രികർക്ക് റോഡുമധ്യത്തിലുള്ള കുഴി പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടകാരണമാകുന്നത്. ഈഭാഗത്തെ തെരുവുവിളക്കുകൾ കണ്ണടച്ചതും അപകടസാധ്യത വർധിപ്പിക്കുന്നു.

Leave A Reply
error: Content is protected !!