നഗരസഭയിൽ വീണ്ടും വിളക്കുതെളിച്ച് പ്രതിഷേധം; ഉദ്ഘാടനത്തിന് പഞ്ചായത്ത്‌ പ്രസിഡന്റ്

നഗരസഭയിൽ വീണ്ടും വിളക്കുതെളിച്ച് പ്രതിഷേധം; ഉദ്ഘാടനത്തിന് പഞ്ചായത്ത്‌ പ്രസിഡന്റ്

പുനലൂർ : തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാത്തതിനെച്ചൊല്ലി പുനലൂർ നഗരസഭയിൽ വീണ്ടും വഴിവിളക്ക് തെളിച്ച് യു.ഡി.എഫിന്റെ പ്രതിഷേധം. കഴിഞ്ഞദിവസം വൈകീട്ട് പരവട്ടം വാർഡിലാണ് ഒടുവിൽ പ്രതിഷേധം നടന്നത്. ‘ജനകീയ പ്രകാശം പദ്ധതി’ എന്നപേരിൽ വാർഡിൽ എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിച്ചുകൊണ്ടായിരുന്നു ഇത്.

വാർഡ് കൗൺസിലർ കെ.എൻ.ബിപിൻകുമാറിന്റെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനം. നഗരസഭയുടെ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് ജി.ജയപ്രകാശ്, സജി ജോർജ്‌, വി.സുരേഷ്, മോഹനൻ പിള്ള, ദിൽകുമാർ, വേണു, ഷിബു, വിജയൻ, പ്രസാദ് പിള്ള, അനൂപ്, മിഥുൻ തുടങ്ങിയവർ നേതൃത്വംനൽകി. നഗരസഭയിൽ രണ്ടുവർഷത്തോളമായി തെരുവുവിളക്കുകൾ കത്തുന്നില്ല. പട്ടണത്തിൽ ഉൾപ്പെടെ ഇതാണ് സ്ഥിതി. സാങ്കേതിക തടസ്സങ്ങളാണ് കാരണമായി പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവിന്റെ വാർഡിൽ ഒരുമാസംമുൻപ് തെരുവുവിളക്കുകൾ തെളിച്ചിരുന്നു.

Leave A Reply
error: Content is protected !!