2021-ലെ ഓയോയുടെ മിഡ് സീസൺ ഗ്ലോബൽ ഹോളിഡേ ട്രെൻഡാകുന്നു

2021-ലെ ഓയോയുടെ മിഡ് സീസൺ ഗ്ലോബൽ ഹോളിഡേ ട്രെൻഡാകുന്നു

● 2021-ലെ യാത്രക്കാർക്കിടയിൽ ഇന്ത്യയിലെ ഗാന്ധി ജയന്തിയും ദസറയുമാണ് ഏറ്റവും പോപുലർ ആയ നീണ്ട വാരാന്ത്യ അവധി ദിനങ്ങൾ.
● ലോകമെമ്പാടും ഏറ്റവും പോപുലർ ആയ യാത്രാ ട്രെൻഡായി നീണ്ട വാരാന്ത്യ യാത്രകൾ മാറുന്നു
● 2021-ലുടനീളം അവധി ദിവസങ്ങളിൽ യാത്രക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളായി യുകെയിലെ ലണ്ടൻ, ബാത്ത്, ബ്ലാക്ക്പൂൾ, സ്കോട്ട്ലൻഡ്, ഗ്രേറ്റ് യാർമോത്ത് എന്നിവ തുടരുന്നു
● ഹാലോവീൻ സമയത്ത് യൂറോപ്പിൽ നിന്നുള്ള യാത്രാ ഡിമാൻഡ് കുതിച്ചുയർന്നിരുന്നു ഒപ്പം സ്പാകളും സോനകളും ലഭ്യമായ ഹോംസ്റ്റേകൾ പോലെയുള്ള മറ്റ് താമസ സൗകര്യങ്ങൾക്കുള്ള മുൻഗണന വർദ്ധിച്ചു.
● യു‌എസ്‌എയിലെ സിയാറ്റിൽ, മിയാമി, കാലിഫോർണിയ, ഹോസ്റ്റൺ,
ഡാലാസ് എന്നിവയാണ് വിനോദ സഞ്ചാരികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ.
 യാത്രകൾ വലിയ രീതിയിൽ വീണ്ടും ആരംഭിച്ചതോടെ കഴിഞ്ഞ രണ്ട് വർഷമായി നഷ്ടപ്പെട്ട അവധികൾ തിരിച്ചുപിടിക്കാനുള്ള ആവേശത്തിലാണ് ഉപഭോക്താക്കൾ. ലോകമെമ്പാടും വാക്സിനേഷൻ കവറേജ് കുത്തനെ വർദ്ധിപ്പിച്ചതോടൊപ്പം എല്ലാ മേഖലകളിലുമുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ യാത്രകൾ നടത്തുന്നതിന്റെ ആവേശത്തിലാണ് ആളുകൾ, പ്രത്യേകിച്ച് ഇന്ത്യ, യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ അവധി ദിവസങ്ങളിലും നീണ്ട വാരാന്ത്യങ്ങളിലും. ഓയോയുടെ ബുക്കിംഗ് വിശകലനം അനുസരിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ കൂടുതലായും അടുത്തുള്ള ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുകയും പ്ലാൻ ചെയ്ത യാത്രകളിൽ അവസാന നിമിഷം ബുക്കിംഗ് നടത്തുന്നതായും കണ്ടെത്തി.
Leave A Reply
error: Content is protected !!