ആദ്യകാമുകി തന്നെ വഞ്ചിച്ച ആ ആഘാതത്തിൽ നിന്ന് രക്ഷപെടാൻ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് , വിൽ സ്മിത്ത്

ആദ്യകാമുകി തന്നെ വഞ്ചിച്ച ആ ആഘാതത്തിൽ നിന്ന് രക്ഷപെടാൻ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് , വിൽ സ്മിത്ത്

ആദ്യകാമുകി തന്നെ വഞ്ചിച്ച ആ ആഘാതത്തിൽ നിന്ന് രക്ഷപെടാൻ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ഹോളിവുഡ് നടൻ വിൽ സ്മിത്തിന്റെ വെളിപ്പെടുത്തൽ.
അദ്ദേഹത്തിന്റെ പുതിയതായി പ്രസിദ്ധികരിച്ച വിൽ എന്ന പുസ്തകത്തിലാണ് തന്റെ ജീവിതത്തിലെ നിർണായകമായ സംഭവങ്ങളെക്കുറിച്ച് വിൽ സ്മിത്ത് പറയുന്നത്..

പതിനാറാം വയസില്‍ കാമുകിയായ മെലാനി വഞ്ചിച്ചതിനെ തുടർന്നാണ് ഒരുപാട് സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ലൈംഗികബന്ധത്തിൽ നിന്ന് ലഭിക്കുന്ന രതിമൂർച്ഛയാണ് തനിക്ക് ആശ്വാസം നൽകിയതെന്നും അദ്ദേഹം പറയുന്നു.

‘അമ്മ അച്ഛനെ കൊലപ്പെടുത്തിയതിന് ജയിലിലായതിനാൽ അമ്മായിയോടൊപ്പം താമസിച്ചിരുന്ന മെലാനിയെ കുറിച്ച് വില്‍ സ്‍മിത്ത് പുസ്‍തകത്തില്‍ പറയുന്നുണ്ട് .
അസ്വസ്ഥമായ ഒരു ബാല്യത്തിലൂടെയാണ് അവള്‍ കടന്നുപോയത്. വഴക്കിനെത്തുടർന്ന് അമ്മായിയും അവളെ പുറത്താക്കുകയും ചെയ്‍തു. അവളെ ആദ്യമായി താൻ കണ്ടുമുട്ടിയ നിമിഷം മുതൽ, മെലാനി തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനവുമായി. നേട്ടങ്ങൾ കൈവരിക്കാൻ എനിക്ക് എല്ലായ്‍പ്പോഴും ഒരു സ്‍ത്രീ ആവശ്യമാണ്. വില്‍ സ്‍മിത്ത് തന്റെ പുസ്‍തകത്തില്‍ മെലാനിയെ കുറിച്ച് എഴുതുന്നു.

മെലാനിയുമായുള്ള തന്റെ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു സംഗീത പ്രോഗ്രാമിന് താൻ പോയപ്പോള്‍ മെലാനി വഞ്ചിച്ചതായി മനസിലായി. പിരിഞ്ഞു. ദേഷ്യത്തിലായി. അവൾക്കായി പലപ്പോഴായി വാങ്ങിയ എല്ലാ വസ്‍തുക്കളും അവൾ നോക്കിനിൽക്കെ തീകൊളുത്തി. വലുതായിരുന്നു മാനസികാഘാതം. അന്നുവരെ മെലാനിയല്ലാതെ ഒരു സ്‍ത്രീയുമായി മാത്രമേ താൻ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍ അതിനുശേഷം ഒരുപാട് സ്‍ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അടിസ്ഥാനപരമായി എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. എന്നാല്‍ താൻ രതിമൂര്‍ച്ഛയിലെത്താനുള്ള ഒരു മാനസികാവസ്ഥയായും അതിനെ കണ്ടു.

പക്ഷേ വഞ്ചിക്കപ്പെട്ടതില്‍ നിന്ന് കരകയറാനുള്ള അങ്ങനത്തെ ശ്രമങ്ങള്‍ ഫലവത്തായില്ല. നല്ല ഒരു ബന്ധത്തിനായി തിരയുകയുമായിരുന്നു താൻ. ഓരോ തവണയും ഞാൻ പ്രതീക്ഷിച്ചു. എന്നെ സ്‍നേഹിക്കുന്ന ഒരാള്‍ ആയിരിക്കണേ ഇതെന്ന്. പക്ഷേ ദയനീയമായിരുന്നുവെന്ന് മാത്രമല്ല സ്‍ത്രീകളുടെ കണ്ണുകളിലെ നോട്ടം തന്റെ വേദനയെ തീവ്രമാക്കിയെന്നും വില്‍ സ്‍മിത്ത് എഴുതുന്നു

Leave A Reply
error: Content is protected !!