മാലിന്യക്കൂമ്പാരം നീക്കംചെയ്ത് ഡ്രൈവർമാരും തൊഴിലാളികളും

മാലിന്യക്കൂമ്പാരം നീക്കംചെയ്ത് ഡ്രൈവർമാരും തൊഴിലാളികളും

ശാസ്താംകോട്ട :ശാസ്താംകോട്ട ടൗണിൽ കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചേർന്ന് നീക്കംചെയ്തു. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ തുടക്കത്തിൽ ആൽത്തറയുടെ സമീപസ്ഥലങ്ങളിൽ കെട്ടിക്കിടന്ന മലിനവസ്തുക്കളാണ് ഇവർ മുൻകൈയെടുത്ത് നീക്കംചെയ്തത്. ബസ് കാത്തുനിൽക്കുന്നവരും ഡ്രൈവർമാരും കയറ്റിറക്ക് തൊഴിലാളികളും വിശ്രമിക്കുന്നത് ഈ ആൽത്തറയിലും പരിസരത്തുമാണ്. ഏറെക്കാലമായി മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമായി.

ഇതോടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഡ്രൈവർമാരും തൊഴിലാളികളും ചേർന്ന് സ്വന്തം ചെലവിലും അധ്വാനത്തിലും ഇവ നീക്കംചെയ്യാൻ തീരുമാനിച്ചത്. മണ്ണുമാന്തിയും ടിപ്പർ ലോറിയുമെത്തിച്ച് മുഴുവൻ മാലിന്യങ്ങളും നീക്കംചെയ്തു. തൊഴിലാളികളും ഡ്രൈവർമാരും ഒപ്പംചേർന്നു.

Leave A Reply
error: Content is protected !!