ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാൻ രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ കൂടി എത്തി

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാൻ രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ കൂടി എത്തി

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാൻ രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ കൂടി എത്തി.പുതിയ രണ്ട് വിമാനം കൂടി എത്തിയതോടെ മിറാഷ് യുദ്ധവിമാനങ്ങളുടെ എണ്ണം 50 ആയി ഉയരും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ മേൽനോട്ടത്തിലാണ് മിറാഷ് വിമാനങ്ങളിൽ ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഗ്വാളിയോർ വ്യോമസേനാ കേന്ദ്രത്തിൽ മിറാഷ് വിമാനങ്ങളുടെ മൂന്ന് സ്ക്വാഡ്രോണുകളാണ് നിലവിലുള്ളത്.

പരീക്ഷണ പറക്കലിനിടെ മിറാഷ് യുദ്ധവിമാനങ്ങൾ തകർന്നു വീണ സാഹചര്യത്തിലാണ് വിമാന നവീകരണ കരാറിൽ ഇന്ത്യയും ഫ്രാൻസും ഏർപ്പെട്ടത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെ 2035 വരെ മിറാഷ് വിമാനങ്ങൾ വ്യോമസേനക്ക് ഉപയോഗിക്കാൻ സാധിക്കും.1980 മുതൽ വ്യോമസേനയുടെ ഭാഗമായ മിറാഷ് വിമാനങ്ങൾ 1999ലെ കാർഗിൽ യുദ്ധവേളയിലും 2019ലെ പാകിസ്താനിലെ ബാലകോട്ട് ആക്രമണത്തിലും മികച്ച സേവനം കാഴ്ചവെച്ചിരുന്നു.

Leave A Reply
error: Content is protected !!