മോഡലുകളുടെ മരണം: ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല, തെരച്ചിൽ അവസാനിപ്പിച്ചു

മോഡലുകളുടെ മരണം: ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല, തെരച്ചിൽ അവസാനിപ്പിച്ചു

കൊച്ചി: മുൻ മിസ് കേരള അടക്കമുള്ളവരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ കണ്ടെത്താനുള്ള ശ്രമം ഫലം കണ്ടില്ല. മൂന്ന് ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല.

ഇതോടെ തെരച്ചിൽ അവസാനിപ്പിച്ചു. കായലിൽ ചെളിയടിഞ്ഞു കിടക്കുന്നതും വലിയ പ്രതിസന്ധിയായി. ഇതേ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചത്.

തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കണ്ണങ്ങാട്ട് പാലത്തിന് സമീപമുള്ള കായലിൽ ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. 

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു.

Leave A Reply
error: Content is protected !!