തക്കാളിപ്പാടങ്ങൾ വെള്ളക്കെട്ടിൽ;വില വീണ്ടും ഉയരുമെന്ന് ആശങ്ക

തക്കാളിപ്പാടങ്ങൾ വെള്ളക്കെട്ടിൽ;വില വീണ്ടും ഉയരുമെന്ന് ആശങ്ക

കോയമ്പത്തൂർ : അധികമഴ പെയ്തതുമൂലം തക്കാളി കർഷകർക്കും സാധാരണക്കാർക്കും വിനാശകാലമായിമാറി മഴക്കാലം. വടക്കുകിഴക്കൻ കാലവർഷം പെയ്യുന്നതോടൊപ്പം ഇടയ്ക്കിടെ എത്തുന്ന ന്യൂനമർദവും ചുഴലിക്കാറ്റുംകാരണം നിർത്താതെപെയ്ത മഴ തക്കാളിപ്പാടങ്ങളിലാണ് ഏറെ നാശംവിതച്ചത്.

കോയമ്പത്തൂർ ജില്ലയിലെ കാരമട, അന്നൂർ, മാതംപട്ടി, മീനാക്ഷിപുരം, കിണത്തുക്കടവ്, വഴുക്കുപാറ, പെരിയനായ്‌ക്കൻ പാളയം, തുടിയല്ലൂർ, ചെമ്മേട് തുടങ്ങി ഇരുപതോളം സ്ഥലങ്ങളിൽ ഏക്കറുകണക്കിന് തക്കാളിക്കൃഷി പാടങ്ങളുണ്ട്. ഇവിടെയുത്‌പാദിപ്പിക്കുന്ന തക്കാളിയാണ് കേരളമുൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്കും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്കും എത്തിക്കുന്നത്. കോയമ്പത്തൂർ മാർക്കറ്റിലേക്ക് കർണാടകത്തിൽനിന്നും തക്കാളി എത്തുന്നുണ്ട്. കനത്തമഴയിൽ നഗരങ്ങളിൽ കെട്ടിനിന്നവെള്ളം ഒഴുക്കിവിടാൻ പാടുപെടുന്നതിനിടെയാണ് ഗ്രാമങ്ങളിലും ഇതേ അവസ്ഥയുണ്ടായത്.

Leave A Reply
error: Content is protected !!