വിഷ്ണുവർദ്ധൻ ചിത്രത്തിൽ ആദ്യമായി കമൽഹാസനും

വിഷ്ണുവർദ്ധൻ ചിത്രത്തിൽ ആദ്യമായി കമൽഹാസനും

വിഷ്ണുവർദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസനും
ഇതാദ്യമായി എത്തുന്നു .അടുത്തവർഷം മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ലോകേഷ് കനകരാജിന്റെ വിക്രം പൂർത്തിയാക്കിയശേഷം ആണ് കമൽഹാസൻ ചിത്രത്തിൽ അഭിനയിക്കാനാണ് തീരുമാനം.

കമൽഹാസിനുവേണ്ടി വിഷ്ണുവർദ്ധൻ ഒരുക്കുന്നത് ഒരു അധോലോക രാജാവിന്റെ കഥയാണ് .സന്തോഷ് ശിവന്റെ ശിഷ്യനായി രംഗത്തു വന്ന വിഷ്ണുവർദ്ധൻ കുറുമ്പു എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അജിത്തിനെ നായകനായി ഒരുക്കിയ ബില്ല ഇരുവരുടെയും കരിയറിൽ വഴിത്തിരിവാകുകയും ചെയ്തു. അജിത്തിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബില്ലയിലെ അധോലോക നായകൻ ഡേവിഡ് ബില്ല.

വിഷ്ണുവർദ്ധൻ സംവിധാനം ചെയ് ത് അജിത്, നയൻതാര, ആര്യ, തപ്‌സി പന്നു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആരംഭവും മികച്ച വിജയം നേടി. സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷേർഷയാണ് വിഷ്ണുവർദ്ധൻ അവസാനം സംവിധാനം ചെയ്തത്. വിഷ്ണുവർദ്ധന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.

Leave A Reply
error: Content is protected !!