എ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തു; കണ്ണൂർ സ്വദേശി അറസ്റ്റിൽ

എ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തു; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: എ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത കണ്ണൂർ സ്വദേശി അറസ്റ്റിൽ. ക​ണ്ണൂ​ർ നാ​റാ​ത്ത് സ്വ​ദേ​ശി എം. ​ഷ​മീ​മാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ദാ​പു​രം എ​സ്ഐ​യെ ആണ് ഇയാൾ ഭീ​ഷ​ണി​പ്പെ​ടു​ത്തിയത്. ക്വ​ട്ടേ​ഷ​ന്‍ സം​ഘം വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഇ​യാ​ളെ പ്ര​തി​യാ​ക്കിയിരുന്നു.  ഇതിന്റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഷ​മീം ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ വീ​ഡി​യോ പോ​സ്റ്റി​ട്ടു. “എ​സ്‌​ഐ സൂ​ക്ഷി​ച്ചു ക​ളി​ക്ക​ണം, അ​ല്ലെ​ങ്കി​ല്‍ ജീ​വ​നു ഭീ​ഷ​ണി​യാ​ണ്. നാ​ദാ​പു​രം​കാ​രും സൂ​ക്ഷി​ക്ക​ണം’ എ​ന്നാ​ണ് ഷ​മീം ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

Leave A Reply
error: Content is protected !!