കോട്ടപ്പുറം-ആറാട്ടുകുളം റോഡ് : മുന്നൂറ് മീറ്റർ കൂടി ടാർ ചെയ്യണം

കോട്ടപ്പുറം-ആറാട്ടുകുളം റോഡ് : മുന്നൂറ് മീറ്റർ കൂടി ടാർ ചെയ്യണം

ശ്രീകൃഷ്ണപുരം : ഒറ്റപ്പാലം-മണ്ണാർക്കാട് പാതയിൽ കോട്ടപ്പുറം തിരുവളയനാട്ടുകാവ് ജങ്‌ഷനിൽനിന്ന് ആറ്റാശ്ശേരിയിലേക്ക് എളുപ്പത്തിൽ എത്താനുള്ള പാതയാണ് കോട്ടപ്പുറം-ആറാട്ടുകുളം-കുന്നക്കാട്-ആറ്റാശ്ശേരി റോഡ്. കരിമ്പുഴ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലൂടെ പോകുന്ന റോഡാണിത്. ഒരുകിലോമീറ്റർ വരുന്നതാണ് പാത.

വാഹനങ്ങൾക്ക് പോവാനോ ആളുകൾക്ക് നടക്കാനോ പറ്റാത്ത രീതിയിൽ റോഡ് തകർന്നിരിക്കുകയാണ്. 300 മീറ്റർ ദൂരം മൺപാതയാണ്. ഈ 300 മീറ്റർ ടാറിങ് ചെയ്താൽ ദുരിതം തീരും. മറ്റുഭാഗം കോൺക്രീറ്റും ടാറിങ്ങും നടത്തിയിട്ടുണ്ട്. 300 മീറ്റർ ടാറിങ്‌ ചെയ്താൽ ആശുപത്രി ജങ്‌ഷനിലെ തിരക്ക് കുറയ്ക്കാൻ സാധിക്കും.

Leave A Reply
error: Content is protected !!