പൊച്ചട്ടിനോക്ക് മറുപടിയുമായി ടുഷേൽ

പൊച്ചട്ടിനോക്ക് മറുപടിയുമായി ടുഷേൽ

ചെൽസി പ്രതിരോധത്തിലൂന്നി പ്രത്യാക്രമണ ശൈലിയിൽ കളിക്കുന്ന ടീമാണെന്ന പിഎസ്‌ജി പരിശീലകൻ പോച്ചട്ടിനോയുടെ അഭിപ്രായം തന്നെ യാതൊരു വിധത്തിലും ബാധിക്കുന്നതല്ലെന്ന് തോമസ് ടുഷെൽ. മറ്റുള്ളവർ തങ്ങളെപ്പറ്റി എന്തു പറയുന്നു എന്നതിൽ ആശങ്കയില്ലെന്നും സ്വന്തം ടീമിന്റെ എല്ലാ മേഖലകളെയും ശക്തിപ്പെടുത്തുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ജർമൻ പരിശീലകൻ വ്യക്തമാക്കി.
ചെൽസി പ്രതിരോധത്തിലൂന്നി കളിക്കുന്നുവെന്നും എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അഷ്‌റഫ് ഹക്കിമി, നുനോ മെന്ഡസ് എന്നീ താരങ്ങളെ സ്വന്തമാക്കിയതിലൂടെ പിഎസ്‌ജി ആക്രമണ ഫുട്ബോൾ കളിക്കുകയെന്ന തങ്ങളുടെ ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നതെന്നും പോച്ചട്ടിനോ പറഞ്ഞിരുന്നു. ഫുൾ ബാക്കുകളിലൂടെ ആക്രമണത്തിനു കൂടുതൽ പ്രാധാന്യം നൽകി കളിക്കുന്ന ടീമുകൾ കൂടുതൽ ഷോട്ടുകൾ വഴങ്ങുമെന്നും പോച്ചട്ടിനോ അഭിപ്രായപ്പെട്ടു.
Leave A Reply
error: Content is protected !!