ടാങ്കറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

ടാങ്കറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

ചിറ്റില്ലഞ്ചേരി : മംഗലം-ഗോവിന്ദാപുരം പാതയിൽ ഗോമതിക്കുസമീപം ടാങ്കർലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. നെന്മാറ വല്ലങ്ങി സ്വദേശി പ്രശാന്ത് (29), കരിമ്പാറ സ്വദേശികളായ ലിജോ (28), വിജയൻ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറ സ്വകാര്യ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ചരാത്രി ഏഴുമണിയോടെയാണ് അപകടം. തമിഴ്‌നാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് കരി ഓയിലുമായി പോകുന്ന ടാങ്കറും നെന്മാറയിലേക്ക് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ ആക്‌സിൽ ഒടിഞ്ഞ്‌ പാതയിൽ നിന്നതോടെ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.

Leave A Reply
error: Content is protected !!