കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

ബോവിക്കാനം : മുളിയാർ പഞ്ചായത്തിലെ ആലൂരിൽ വ്യാപകമായി കൃഷിനശിപ്പിച്ചുവരികയും മനുഷ്യസഞ്ചാരത്തിന് ഭീഷണി ഉയർത്തുകയുംചെയ്ത കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കൃഷി നശിപ്പിച്ചുവന്ന കാട്ടുപന്നിയെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സോളമൻ ജോർജിന്റെ നിർദേശപ്രകാരം നിരീക്ഷിച്ചുവരികയായിരുന്നു.

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ ആലൂരിലെ ഹസ്സന്റെ കൃഷിയിടത്തിൽ കൃഷിനശിപ്പിക്കുന്നതിനിടെ ബി.അബ്ദുൾ ഗഫൂറിന്റെ നേത്വത്തത്തിലാണ് വെടിവെച്ചുകൊന്നത്.സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, പൊതുപ്രവർത്തകരായ മസൂദ് ബോവിക്കാനം, എ.മുഹമ്മദ് കുഞ്ഞിആലൂർ, ജിജിൻചന്ദ്രൻ,വനം വകുപ്പ് ജീവനക്കാരായ ബി.അബ്ദുൽറഹ്‌മാൻ, സനൽ, ലൈജു, ബിജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave A Reply
error: Content is protected !!