സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആസ്​ട്രേലിയൻ ഷോപ്പിങ്​ ഫെസ്​റ്റിവലിന്​ തുടക്കം

സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആസ്​ട്രേലിയൻ ഷോപ്പിങ്​ ഫെസ്​റ്റിവലിന്​ തുടക്കം

സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആസ്​ട്രേലിയൻ ഷോപ്പിങ്​ ഫെസ്​റ്റിവലിന്​ തുടക്കം.ഈ മാസം 24ന്​ ആരംഭിച്ച മേള 30 വരെ നീളും. സൗദിയിലെ ആസ്​ട്രേലിയൻ അംബാസഡർ പീറ്റർ ഡോയൽ ഫെസ്​റ്റിവൽ ഉദ്​ഘാടനം ചെയ്​തു.

ആസ്​ട്രേലിയയിൽ നിന്നുള്ള പ്രശസ്​തമായ ബ്രാൻഡ്​ മാംസം, മറ്റ്​ ഭ​ക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവ ഈ ​െഫസ്​റ്റിവൽ കാലയവളവിൽ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക്​ ലഭിക്കും. ആസ്​ട്രേലിയയിൽ നിന്നുള്ള ആറ്​ പുതിയ ഭക്ഷ്യ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ മേളയിൽ ഉണ്ട്​. സൗദി അറേബ്യയിലേക്ക്​ മാംസം കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള രാജ്യമാണ്​ ആസ്​ട്രേലിയ.

ലുലു 128 ടൺ മാംസമാണ്​ ആസ്​ട്രേലിയയിൽ നിന്ന് കയറ്റുമതി ചെയ്​തത്​. അതുപോലെ പഴം പച്ചക്കറി വർഗങ്ങളുടെ വിസ്​മയിപ്പിക്കുന്ന വൈവിധ്യവും പാലും ചീസും ബട്ടറും പോലുള്ള ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്​. ​വെജിറ്റബിൾ മിക്​സ്​, വിവിധ തരം ബെറി പഴങ്ങൾ, മാംസം കൊണ്ടുള്ള ലഘുഭക്ഷണം, തേൻ, കറുത്ത കസ്​കസ്​, വിവിധതരം ചോക്ലേറ്റ്​, ബേക്കറി വിഭവങ്ങൾ, ബിസ്​ക്കറ്റുകൾ തുടങ്ങിയ ആസ്​ട്രേലിയൻ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരം തന്നെ മേളയിൽ എത്തിയിട്ടുണ്ട്​.

Leave A Reply
error: Content is protected !!