മഷി തീർന്ന പ്ലാസ്റ്റിക്‌ പേനകൾ വലിച്ചെറിഞ്ഞില്ല; പെൻഫ്രണ്ട് ശേഖരപ്പെട്ടിയിൽ നിറഞ്ഞത് 75 കിലോ

മഷി തീർന്ന പ്ലാസ്റ്റിക്‌ പേനകൾ വലിച്ചെറിഞ്ഞില്ല; പെൻഫ്രണ്ട് ശേഖരപ്പെട്ടിയിൽ നിറഞ്ഞത് 75 കിലോ

കാഞ്ഞങ്ങാട് : പ്ലാസ്റ്റിക്ക് പേനകൾ ഉപയോഗംകഴിഞ്ഞാൽ വലിച്ചെറിയരുതെന്ന അധ്യാപകരുടെ വാക്കുകൾ കുട്ടികൾ അക്ഷരംപ്രതി പാലിച്ചപ്പോൾ പെൻഫ്രണ്ട് ശേഖരപ്പെട്ടിയിൽ നിറഞ്ഞത് 75 കിലോ. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിലാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനയുടെ വലിയ ശേഖരമുണ്ടായത്.

ഹരിത കേരള മിഷൻ ജില്ലയിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് പെൻഫ്രണ്ട്. മൂന്ന്‌ പെട്ടികളാണ് ‘ദുർഗ’ യിൽ വെച്ചത്. പെട്ടികൾ നിറയുമ്പോൾ അതിലെ പേനകളെടുത്ത് ചാക്കിലേക്ക്‌ മാറ്റും. ഇതിന്‌ കിലോയ്ക്ക് 10 രൂപ കിട്ടുകയുംചെയ്യും. കോവിഡ് കാലത്തിനുമുൻപുള്ള ശേഖരമാണിതെന്ന് പ്രഥമധ്യാപകൻ ടി.വി.പ്രദീപ്കുമാർ പറഞ്ഞു.

Leave A Reply
error: Content is protected !!